ഒമാനിൽ 86 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു

മസ്​കറ്റ്​ : ഒമാനിൽ 86 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 1266 ആയി. ഞായറാഴ്ച രോഗം സ്​ഥിരീകരിച്ചവരിൽ 71 പേരും വിദേശികളാണ്​. 15 സ്വദേശികൾ.176 പേർക്കാണ്​ ഇതുവരെ അസുഖം സുഖപ്പെട്ടത്​. മലയാളിയടക്കം ആറു പേർ മരണപ്പെടുകയും ചെയ്​തു.റുസ്താഖിൽ രോഗികളുടെ എണ്ണം 76 ആയി ഉയർന്നു. 12 പേരാണ്​ ഇവിടെ സുഖപ്പെട്ടത്​. നിസ്‌വയിൽ 54 രോഗികളാണ്​ ഉള്ളത്​. ഇവിടെ 21 പേർ സുഖപ്പെട്ടു. സൂറിൽ രോഗികളുടെ എണ്ണം 40 ആയി ഉയർന്നു. ഇവിടെ ഒരാൾക്ക്​ മാത്രമാണ്​ സുഖപ്പെട്ടത്​. സോഹാറിൽ ആറു പേർ കൂടി പുതുതായി കോവിഡ്​ ബാധിതരായി.