ബഹ്​റൈനിൽ 66 പേർക്കുകൂടി കോവിഡ്

മ​നാ​മ: ബഹ്​റൈനിൽ പുതുതായി 66 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇവരിൽ 20 പേർ വിദേശ തൊഴിലാളികളാണ്​. ഇതോടെ രാജ്യത്ത്​ ചികിത്സയിലുള്ളവരുടെ എണ്ണം 1182 ആയി. പുതുതായി 11 പേർ കൂടി ചൊവ്വാഴ്​ച സുഖം പ്രാപിച്ചതോടെ രാജ്യത്ത്​ രോഗമുക്​തി നേടിയവരുടെ എണ്ണം 784 ആയി. ഇതുവരെ 94380 പേരെയാണ്​ പരിശോധനക്ക്​ വിധേയരാക്കിയത്​. ഇ​തു​വ​രെ 997 പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ്​ രാ​ജ്യ​ത്ത്​ രോ​ഗം സ്​​ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​ന്​ ക​ർ​ശ​ന ന​ട​പ​ടി​ക​ളാ​ണ്​ അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ചു​വ​രു​ന്ന​ത്.തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട​മാ​യി താ​മ​സി​ക്കു​ന്ന സ്​​ഥ​ല​ങ്ങ​ളി​ൽ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ കീ​ഴി​ലു​ള്ള മെ​ഡി​ക്ക​ൽ സം​ഘ​വും പൊ​ലീ​സും പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. നി​ശ്ചി​ത എ​ണ്ണ​ത്തി​ൽ കൂ​ടു​ത​ൽ ഉ​ള്ള​വ​രെ താ​ൽ​കാ​ലി​ക താ​മ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക്​ മാ​റ്റാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. മ​നാ​മ​യി​ലെ താ​മ​സ​കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ഴി​യു​ന്ന തൊ​ഴി​ലാ​ളി​ക​ളെ ഉ​ൾ​പ്പെ​ടെ മാ​റ്റു​ന്നു​ണ്ട്. അ​ദാ​രി പാ​ർ​ക്കി​ലെ താ​ൽ​കാ​ലി​ക കേ​ന്ദ്ര​ത്തി​ലാ​ണ്​ ആ​ദ്യ സം​ഘ​ത്തെ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പേ​രെ മാ​റ്റി​പ്പാ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള നീ​ക്ക​ത്തി​ലാ​ണ്​ അ​ധി​കൃ​ത​ർ.മു​ൻ​ക​രു​ത​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന 49 പേ​രെ​കൂ​ടി വി​ട്ട​യ​ച്ച​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. പ​രി​ശോ​ധ​ന​ക​ൾ​ക്കു​ശേ​ഷം രോ​ഗ​മി​ല്ലെ​ന്ന്​ ഉ​റ​പ്പാ​ക്കി​യാ​ണ്​ ഇ​വ​രെ നി​രീ​ക്ഷ​ണ​ത്തി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി​യ​ത്. ഇ​തു​വ​രെ 1384 പേ​രെ​യാ​ണ്​ നി​രീ​ക്ഷ​ണ​ത്തി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി​യ​ത്.