പരിശുദ്ധ പരുമല തിരുമേനിയുടെ 124-ാമത് ഓർമ്മപ്പെരുന്നാളും വചനശുശ്രൂഷയും സൊഹാറിൽ

സൊഹാർ: പരിശുദ്ധ പരുമല തിരുമേനിയുടെ 124-ാമത് ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് സൊഹാർ സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവകയുടെ നേതൃത്വത്തിൽ വചനശുശ്രൂഷയും വിശുദ്ധ കുർബാനയും സംഘടിപ്പിക്കുന്നു.ഒക്ടോബർ 9, 10, 11 തീയതികളിൽ വൈകിട്ട് എട്ട് മണിക്ക് സൊഹാറിലെ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വചനശുശ്രൂഷ നടക്കും. ഒക്ടോബർ 13 വെള്ളിയാഴ്ച വൈകിട്ട് എട്ട് മണിക്ക് സൊഹാറിലെ പി.സി.ഒ ഹാളിൽ ഓർമ്മപ്പെരുന്നാളും വിശുദ്ധ കുർബാനയും നടത്തപ്പെടും.പെരുന്നാൾ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നതിനായി ഒമാനിലെത്തിയ റവ. ഫാ. ഡോ. വർഗീസ് വർഗീസിനെ മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇടവക വികാരി റവ. ഫാ. സാജു പടച്ചിറ, സെക്രട്ടറി സുനിൽ ഡി. ജോർജ്, കമ്മിറ്റി അംഗം അനിൽ കെ. കുര്യൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. പെരുന്നാൾ ചടങ്ങുകളിൽ വിശ്വാസികൾക്ക് പങ്കുചേരാൻ ഇടവക ഭാരവാഹികൾ ആഹ്വാനം ചെയ്തു.