ഖത്തറിൽ 59 പേർക്ക്​ രോഗമുക്​തി, 518 പേർക്ക് കൂടി കോവിഡ്

ദോഹ: ഖത്തറിൽ ചൊവ്വാഴ്​ച 518 പേർക്കുകൂടി കോവിഡ്​ സ്​ഥിരീകരിച്ചു. 59 പേർക്ക്​ രോഗം ഭേദമാവുകയും ചെയ്​തു. ആകെ രോഗം ഭേദമായവർ 614 ആയി. നിലവിലുള്ള ആകെ രോഗികൾ 5910 ആണ്​. രോഗം സ്​ഥിരീകരിക്കപ്പെട്ടവരുമായി ഏതെങ്കിലും തലത്തിൽ സമ്പർക്കമുണ്ടായവരെ കണ്ടെത്തി പരിശോധന നടത്താൻ ആരോഗ്യമന്ത്രാലയം വൻ നടപടികളാണ്​ സ്വീകരിക്കുന്നത്​. രോഗികളുടെ എണ്ണം കൂടാൻ ഇതും കാരണമാണ്​.