ദുബായ് : മാസ്കുകൾക്കും മറ്റും അമിത വില ഈടാക്കിയ 7 സ്ഥാപനങ്ങൾക്കു പിഴ ചുമത്തി. വാർസൻ, ഖിസൈസ്, ജെദ്ദാഫ് എന്നിവിടങ്ങളിലെ 3 ഫാർമസികൾ, സഫയിലെ 2 സൂപ്പർ മാർക്കറ്റുകൾ, ദുബായ് സൗത്തിലെ ഒരു കമ്പനി, മാസ്ക് വിൽപന നടത്താൻ ലൈസൻസ് ഇല്ലാത്ത മറൈൻ സർവീസ് കമ്പനി എന്നിവയ്ക്കാണു പിഴ ചുമത്തിയത്. പൊതുജനങ്ങളിൽ നിന്നു പരാതി ഉയർന്നതിനെ തുടർന്ന് ദുബായ് ഇക്കോണമി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. ആവർത്തിച്ചാൽ ഈ സ്ഥാപനങ്ങൾ അടച്ചുപൂട്ടും.
നിയമലംഘനങ്ങൾ അറിയിക്കാം
നിയമലംഘനങ്ങൾ അറിയിക്കേണ്ട നമ്പർ: 600 54 55 55, സൈറ്റ്: price.ded.ae. ദുബായ് കൺസ്യൂമർ ആപ്പ് വഴിയും പരാതിപ്പെടാം.