ജി.സി.സി : കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായുള്ള നിയന്ത്രണം ഗൾഫ് രാജ്യങ്ങളിലെ പ്രവാസികളിൽ ഉളവാക്കിയ പ്രതിസന്ധി സങ്കീർണമാകുന്നു. സ്ഥാപനങ്ങൾ പലതും അടഞ്ഞുകിടക്കുന്നതിനാൽ വരുമാനം നിലച്ച അവസ്ഥയിലാണ് പലരും. ശമ്പളം ലഭിക്കാത്ത സാഹചര്യത്തിൽ റൂം വാടകയുൾപ്പെടെ നൽകുന്നതിന് പ്രതിബന്ധവുമാകുന്നു. മാസം തുടക്കത്തിലാണ് വാടക നൽകേണ്ടത്. പത്താം തീയതിക്കകമെങ്കിലും നൽകുമെന്നതാണ് പതിവ്. മറ്റു ചിലർ മുൻകൂർ ആയും വാങ്ങുന്നുണ്ട്, റിയൽ എസ്റ്റേറ്റ് ഉടമകളിൽ ചിലർ വാടകയുടെ കാര്യത്തിൽ മാനുഷികമായ പരിഗണന നൽകുന്നുവെങ്കിലും ചിലർ അതിന് തയാറല്ല.ചില ഉടമകൾ വാടകയിൽ ഇളവ് അനുവദിക്കുന്നുണ്ട്. ചിലർ വാടക നൽകിയില്ലെങ്കിൽ ഒഴിഞ്ഞുപോകണമെന്ന് മുന്നറിയിപ്പും നൽകുന്നു. ഏപ്രിലിനെക്കാൾ സങ്കീർണമാകും മേയ് മാസത്തെ അവസ്ഥയെന്നാണ് സൂചന.പ്രതിസന്ധിയുടെ തുടക്ക നാളുകൾ എന്നതിനാൽ കൈവശമുണ്ടായിരുന്നതൊക്കെ സ്വരുക്കൂട്ടി ഏപ്രിൽ മാസത്തെ പ്രശ്നം പരിഹരിച്ചുവെങ്കിൽ തുടർന്നിങ്ങോട്ടുള്ള അവസ്ഥ ഗുരുതരമാണ്. കോവിഡിനും ലോക്ഡൗണിനും തൊഴിലില്ലായ്മയ്ക്കുമൊപ്പം ചൂടുകാലം കൂടി ശക്തമാകുമ്പോൾ ആശങ്കയിലാണു പല പ്രവാസികളും. വിവിധ ഗൾഫ് രാജ്യങ്ങൾ വാടകയിൽ സാവകാശമോ, കുറവുവരുത്തലോ , വാടക ഒഴുക്കാക്കികൊടുക്കലോ നൽകണമെന്ന് ആവശ്യപെടുന്നെകിലും പൂരിഭാഗം ബിൽഡിങ് ഉടമകളും അത് പാലിക്കുന്നില്ല എന്നതാണ് യാഥാർഥ്യം. സർക്കാർ ഇടപെടലിനുവേണ്ടികാത്തിരിക്കുകയാണ് പ്രവാസികച്ചവടക്കാരും താമസക്കാരും.