ദോഹ: 35 ദിവസത്തെ ഇടവേളക്ക് ശേഷം ഖത്തർ ഗ്രാൻഡ് മോസ്ക്കിൽ 40 പേരുടെ ജുമുഅ നമസ്കാരം നിർവഹിക്കപെട്ടു. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഖത്തർ പ്രദേശിക പത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്.ജുമുഅ നമസ്കാരത്തിൽ ഇമാമും ഉൾപ്പെടെ 40 പേർ മാത്രമാണ് പങ്കെടുത്തത്. ഖത്തറിലെ പ്രമുഖ മത പണ്ഡിതൻ ആയ താകീൽ ബിൻ സയർ അൽ ശമരി ജുമുഅ ഖുത്ബ നിർവഹിക്കുകയും നമസ്കാരത്തിന് നേതൃത്വം വഹിക്കുകയും ചെയ്തു. ഖത്തർ ടീ.വീ ദൃശ്യങ്ങൾ തത്സമയം സംപ്രേക്ഷണം നിർവഹിച്ചു. കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ ഖത്തർ സർക്കാർ ആവിഷ്കരിക്കുന്ന പദ്ധതികളിൽ ഒരുമിച്ചു നിൽക്കുകയും സഹകരിക്കുകയും ചെയ്യുന്നതാണ് ഒരു യഥാർത്ഥ വിശ്വാസിയുടെ കടമയെന്നും അൽ ശമരി ഓർമ്മിപ്പിച്ചു.