ഇന്ന് പുതിയ 115 കേസുകൾ (April -25 )

മസ്​കറ്റ് : ഒമാനിൽ വെള്ളിയാഴ്ച 115 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 1,905 ആയി. ഇന്ന് രോഗം സ്​ഥിരീകരിച്ചവരിൽ 67 -പേർ വിദേശികളും 48 പേർ സ്വദേശികളുമാണ്. രോഗമുക്​തരായവരുടെ എണ്ണം 329 ആയി ഉയർന്നിട്ടുണ്ട്​ കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരുന്ന ഒരു സ്വദേശി കൂടി ഇന്നലെ മരിച്ചിരുന്നു ഇതോടെ മരണം പത്തായി, പത്തിൽ ഏഴുപേരും വിദേശികൾ ആണ്. എന്നാൽ തലസ്ഥാന നഗരത്തിൽ കോവിട് ബാധിതരുടെ എണ്ണത്തിൽ നേരിയ കുറവ് വന്നിട്ടുണ്ട് . വരുന്ന രണ്ടാഴ്ചക്കാലം ഏറെ നിര്ണായകമാണെന്ന് ഒമാൻ ആരോഗ്യ മന്ത്രി പറഞ്ഞിരുന്നു.