മസ്കറ്റ് : ഒമാനിൽ വെള്ളിയാഴ്ച 115 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 1,905 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 67 -പേർ വിദേശികളും 48 പേർ സ്വദേശികളുമാണ്. രോഗമുക്തരായവരുടെ എണ്ണം 329 ആയി ഉയർന്നിട്ടുണ്ട് കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ഒരു സ്വദേശി കൂടി ഇന്നലെ മരിച്ചിരുന്നു ഇതോടെ മരണം പത്തായി, പത്തിൽ ഏഴുപേരും വിദേശികൾ ആണ്. എന്നാൽ തലസ്ഥാന നഗരത്തിൽ കോവിട് ബാധിതരുടെ എണ്ണത്തിൽ നേരിയ കുറവ് വന്നിട്ടുണ്ട് . വരുന്ന രണ്ടാഴ്ചക്കാലം ഏറെ നിര്‍ണായകമാണെന്ന് ഒമാൻ ആരോഗ്യ മന്ത്രി പറഞ്ഞിരുന്നു.