മസ്കറ്റ് : മവേല പച്ചക്കറി മാർക്കറ്റിൽ നിർത്തിവെച്ച ചില്ലറ വ്യാപാരം ഏപ്രിൽ 29 ബുധനാഴ്ച പുനരാരംഭിക്കുമെന്ന് മസ്കത്ത് നഗരസഭ അറിയിച്ചു. കോവിഡ് മുൻകരുതൽ നടപടികളുടെ ഭാഗമായുള്ള ആരോഗ്യ-സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായും ശുജീകരണ നടപടികളുടെ ഭയമായാണ് ചില്ലറ വ്യാപാരം നിർത്തിവെച്ചത്. ചെറിയ വാഹനങ്ങൾക്കും കാറുകൾക്കും സെൻട്രൽ മാർക്കറ്റിലേക്ക് പ്രവേശനം അനുവദിക്കില്ലെന്നും മസ്കത്ത് നഗരസഭ അറിയിച്ചു. പുലർച്ചെ നാലു മുതൽ 11 വരെ മൊത്ത വ്യാപാരത്തിന് ഉപയോഗിക്കുന്ന ത്രീ ടൺ വാഹനങ്ങൾക്കും വലിയ വാഹനങ്ങളും മാത്രമാകും കടത്തി വിടുക. ഇൗ തീരുമാനം ശനിയാഴ്ച മുതൽ പ്രാബല്ല്യത്തിൽ വന്നതായി മസ്കത്ത് നഗരസഭ അറിയിച്ചു. സെൻട്രൽ ഹോൾസെയിൽ മാർക്കറ്റ് തെക്കൻ ബാത്തിനയിലെ കസിയാദ് സാമ്പത്തിക നഗരത്തിലേക്ക് മാറ്റുന്നതിനുള്ള പദ്ധതികളും നടന്നുവരുകയാണ്. മസ്കത്ത് നഗരസഭയും അസിയാദും ചേർന്നാണ് ഇതിനുള്ള നടപടികൾ കൈകൊള്ളുന്നത്. പുതിയ ഹോൾസെയിൽ മാർക്കറ്റിനെ സൊഹാർ തുറമുഖവുമായി നേരിട്ട് ബന്ധിപ്പിക്കുന്നതിന് ഒപ്പം അനുബന്ധം സേവനങ്ങൾ ലഭ്യമാക്കുന്നതിനുളള ഇൻറഗ്രേറ്റഡ് മേഖലയും കസിയാദിൽ നിർമിക്കും. നിലവിലുള്ള മവേല മാർക്കറ്റിനെ കൂടുതൽ സൗകര്യങ്ങളോടെയുള്ള ഇൻറഗ്രേറ്റഡ് ചില്ലറ വില്പന കേന്ദ്രമായും മാറ്റാനും പദ്ധതിയുണ്ട്.ഇതോടൊപ്പം ഹോൾസെയിൽ വിൽപനക്കാർക്കുള്ള ഓൺലൈൻ പ്ലാറ്റ്ഫോമായ ‘അത്മർ’ പ്രവർത്തന സജ്ജമാക്കുന്നതിനുള്ള നടപടികൾ നടന്നുവരുകയാണ്.