93 പുതിയ കോവിഡ് കേസുകൾ (april-26 )

മസ്​കറ്റ് : ഒമാനിൽ ഞാറാഴ്ച 93 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 1,998 ആയി. ഇന്ന് രോഗം സ്​ഥിരീകരിച്ചവരിൽ 60 -പേർ വിദേശികളും 33 പേർ സ്വദേശികളുമാണ്. രോഗമുക്​തരായവരുടെ എണ്ണം 333 ആയി ഉയർന്നിട്ടുണ്ട്​ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം പത്തായിട്ടുണ്ട് , പത്തിൽ ഏഴുപേരും വിദേശികൾ ആണ്. എന്നാൽ തലസ്ഥാന നഗരത്തിൽ കോവിട് ബാധിതരുടെ എണ്ണത്തിൽ നേരിയ കുറവ് വന്നിട്ടുണ്ട് . വരുന്ന രണ്ടാഴ്ചക്കാലം ഏറെ നിര്ണായകമാണെന്ന് ഒമാൻ ആരോഗ്യ മന്ത്രി പറഞ്ഞിരുന്നു.