ഒമാൻ പോസ്റ്റ് ഗ്ലോബൽ കൊറിയർ സർവീസ് ആരംഭിച്ചു

മസ്കറ്റ് : ഒമാൻ പോസ്റ് ഇന്റർനാഷണൽ കൊറിയർ സർവീസ് ആരംഭിച്ചു , ലോകത്തുള്ള പ്രധാനപെട്ട 220 നഗരങ്ങളിലേക്കാണ് പാഴ്സൽ സർവീസ് ആരംഭിച്ചത് . ഒമാനിൽ നിന്നും ഷിപ് ചെയ്യുകയായിരിക്കും ആദ്യ ഘട്ടത്തിൽ ചെയ്യുക, 25കിലോയിൽ കൂടുതൽ അയക്കുന്നവർക്ക് ട്രാക്കിങ് ചെയ്യാനുള്ള സൗകര്യവും ഒരുക്കും. ഇപ്പോൾ ലഭ്യമാക്കിയ സേവനങ്ങൾ ഏറ്റവും മികച്ചരീതിയിൽ ജങ്ങളിലേക്ക് എത്തിക്കുകയാണ് ഒമാൻ പോസ്റ്റ് സി.ഇ ഓ അബ്‍ദുൾ മാലിക് ബിൻ അബ്ദുൽ ഖരീം അൽ ബുസൈദി പറഞ്ഞു. ഉപഭോക്താക്കയുടെ അഭിപ്രായം അറിഞ്ഞു ആവശ്യമായ കൂട്ടിച്ചേർക്കലുകൾ പിന്നീട് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.