131 ഇന്ന് കോവിഡ് മുക്തരായി ; ഇതുവരെ സുഖംപ്രാപിച്ചവർ 495 (april- 30)

മസ്​കറ്റ് : ഒമാനിൽ കോവിഡ് മുക്തരായവരുടെ എണ്ണം വർധിക്കുന്നു ഇന്ന് 131 പേരാണ് കോവിഡ് മുക്തരായി വീടുകളിലേക്ക് മടങ്ങിയത് . ഇതോടെ ഒമാനിൽ ഇതുവരെ സുഖംപ്രാപിച്ചവരുടെ എണ്ണം 495 – ആയി. വരും ദിവസങ്ങളിൽ കൂടുതൽ പേർ രോഗമുക്തി നേടുമെന്നാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത് . എന്നാൽ ഇന്ന് 74 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ ബാധിതർ 2,348 ആയി. വ്യാഴാഴ്ച രോഗം സ്​ഥിരീകരിച്ചവരിൽ 35 പേർ ​വിദേശികളും 39 പേർ സ്വദേശികളുംആണ്. വരുന്ന ഒന്നരമസക്കാലം കോവിഡ് പ്രധിരോധ പ്രവർത്തനങ്ങൾക്ക് ഏറെ പ്രധാനപെട്ടതാണെന്ന് കഴിഞ്ഞദിവസം ഒമാൻ ആരോഗ്യമന്ത്രി പറഞ്ഞിരുന്നു .