കോവിഡ് 19 ; ഒമാനിൽ മരണം 11 ആയി

മസ്​കറ്റ് : ഒമാനിൽ കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരുന്ന ഒരു സ്വദേശി കൂടി ഒമാനിൽ മരിച്ചു. 33 വയസുകാരിആണ് മരിച്ചതെന്ന്​ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒമാനിലെ 11-മത്തെ കോവിഡ്​ മരണമാണിത്​ . മലയാളി ഡോക്​ടർ രാജേന്ദ്രൻ നായർ അടക്കം മരിച്ചതിൽ ഏഴു പേരും വിദേശികളാണ്​നാലുപേർ സ്വദേശികളും. 16 പേർ തീവ്ര പരിചരണത്തിൽ കഴിയുകയാണെന്ന് ഒമാൻ ആരോഗ്യമത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.