ബഹ്റൈൻ : കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 616 ആയതായി കണക്കുകൾ സൂചിപ്പിക്കുന്നു .ആരോഗ്യ മന്ത്രാലത്തിന്റ്റെ വെബ്സൈറ്റിൽ ആണ് ഇക്കാര്യം പ്രസിദ്ധികരിച്ചിരിക്കുന്നതു . അഞ്ഞൂറ്റി എഴുപത്തി ഒന്ന് സ്വദേശികൾക്കും രോഗം സ്ഥിരീകരിച്ചിരുന്നു .ഇതോടെ ബഹ്റൈനിൽ വൈറസ് ബാധിച്ചറുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യക്കാർ .നിലവിൽ ആറ് ഇന്ത്യക്കാർ രോഗമുക്തി നേടിയിരുന്നു . 236 ഉൾപ്പെടെ ബംഗ്ലാദേശികൾ മൂന്നാം സ്ഥാനത്തും .156 നേപ്പാൾ സ്വദേശികൾക്കും 40 പാകിസ്താൻ സ്വദേശികൾക്കും നിലവിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു .ആയിരത്തി അഞ്ഞൂറ്റി മുപ്പത്തി നാലു പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത് ആയിരത്തി നാനൂറ്റി തൊണ്ണൂറ്റി അഞ്ചു പേർ രോഗമുക്തി നേടിയിരുന്നു