സലാല : ഇലക്ട്രോണിക് തട്ടിപ്പ് കേസിൽ ആറ് വിദേശികളെ ദോഫാറിൽ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ബാങ്ക് കാർഡുകൾ ബ്ലോക്ക് ആയി എന്ന് പറഞ്ഞ് ഫോണിലേക്ക് മെസേജുകൾ അയച്ചാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്. മെസേജുകളോട് പ്രതികരിക്കുന്നവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഓ.ടി.പി നമ്പറും കൈവശപ്പെടുത്തി പണം കവരുകയായിരുന്നു ഇവരുടെ രീതി. അജ്ഞാത നമ്പറുകളിൽനിന്നുള്ള കോളുകളോടും മെസേജുകളോടും പ്രതികരിക്കരുതെന്ന് റോയൽ ഒമാൻ പൊലീസ് മുന്നറിയിപ്പ് നൽകി.