മസ്കറ്റ് : ഒമാനിൽ വെള്ളിയാഴ്ച 99 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 2,447 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 58 -പേർ വിദേശികളും 41 പേർ സ്വദേശികളുമാണ്. രോഗമുക്തരായവരുടെ എണ്ണം 495 ആയി ഉയർന്നിട്ടുണ്ട്, കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ഒരു സ്വദേശി കൂടി ഇന്നലെ മരിച്ചിരുന്നു ഇതോടെ മരണം പതിനൊന്നായി, ഇതിൽ ഏഴുപേരും വിദേശികൾ ആണ്. ഒമാനിൽ കോവിഡ് മുക്തരായവരുടെ എണ്ണം വർധിക്കുന്നു ഇന്നലെ മാത്രം 131 പേരാണ് കോവിഡ് മുക്തരായി വീടുകളിലേക്ക് മടങ്ങിയത്. ഇതോടെ ഒമാനിൽ ഇതുവരെ സുഖംപ്രാപിച്ചവരുടെ എണ്ണം 495 -ആയി. വരും ദിവസങ്ങളിൽ കൂടുതൽ പേർ രോഗമുക്തി നേടുമെന്നാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്. വരുന്ന ഒന്നരമസക്കാലം കോവിഡ് പ്രധിരോധ പ്രവർത്തനങ്ങൾക്ക് ഏറെ പ്രധാനപെട്ടതാണെന്ന് കഴിഞ്ഞദിവസം ഒമാൻ ആരോഗ്യമന്ത്രി പറഞ്ഞിരുന്നു.