ബഹ്​റൈനിൽ 41 പുതിയ കോവിഡ് കേസുകൾ ( may -6 )

മനാമ: ബഹ്​റൈനിൽ 41 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇവരിൽ 34 പേർ വിദേശ തൊഴിലാളികളാണ്​. മൂന്ന്​ പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗം പകർന്നത്​. നിലവിൽ 1950 പേരാണ്​ രാജ്യത്ത്​ ചികിത്സയിൽ കഴിയുന്നത്​. 1762 പേർ ഇതുവരെ രോഗമുക്​തി നേടി. എട്ടുപേരാണ് ഇതുവരെ ബഹറിനിൽ കോവിഡ് ബാധിച്ച് മരണപ്പെട്ടത്.