എൽ. എൻ. വി ലോക നാടക വാർത്ത സംഘടിപ്പിച്ച ഓൺലൈൻ ശബ്ദ നാടക മത്സരത്തിൽ ഒന്നാം സമ്മാനം നേടി ” ഉം “

ബഹ്‌റൈൻ  :  എൽ. എൻ. വി  ലോക നാടക വാർത്ത സംഘടിപ്പിച്ച ഓൺലൈൻ ശബ്ദ നാടക മത്സരത്തിൽ പി. എൻ മോഹൻരാജ് സംവിധാനം ചെയ്ത  ബഹ്‌റിനിലെ  കലാകാരനും മാധ്യമ പ്രവർത്തകനുമായ രാജീവ്  വെള്ളിക്കോത്തും കുടുംബവും അഭിനയിച്ച ‘ഉം ‘ എന്ന നാടകം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമായി ഇരുപത്തി ഒന്ന് നടകങ്ങൾ  മത്സരത്തിന് ഉണ്ടായിരുന്നു  .കൊറോണ  രോഗത്തിന്റെ പശ്ചാത്തലത്തിൽ  പ്രത്യേക  നിബന്ധനകളോടെ ആയിരുന്നു നാടകത്തിന്റെ  നിർമിതി .   പശ്ചാത്തല സംഗീതം അടക്കം ഉള്ള കാര്യങ്ങൾ കുടുംബാംഗങ്ങൾ തന്നെ ചെയ്യണം എന്നായിരുന്നു നിബന്ധന.  വീടുകളിരുന്നുകൊണ്ട് മൊബൈൽ ഫോണിൽ ആയിരുന്നു  റെക്കോർഡ് ചെയ്തത്. രണ്ടാം സ്ഥാനം ‘മാകള്’ എന്ന നാടകത്തിനും. മൂന്നാം സ്ഥാനം ബഹറിനിലെ തന്നെ നാടകപ്രവർത്തകൻ കൃഷ്ണ കുമാർ പയ്യന്നൂർ സംവിധാനം ചെയ്തു ദിനേശ് കുറ്റിയും കുടുംബവും അഭിനയിച്ച ‘അയനം ‘എന്ന നാടകത്തിനു ലഭിച്ചു.രണ്ടു  സമ്മാനങ്ങളും ബഹ്റൈൻ തന്നെ ലഭിച്ചത് ബഹറിനിലെ നാടക പ്രേമികൾക്ക് ഇരട്ടി മധുരമായി.