ഐ വൈ സി സി ടിക്കറ്റ് കൈമാറി

ബഹ്‌റൈൻ : യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച ജി സി സി യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായി ഐ വൈ സി സി ബഹ്റൈൻ നൽകുന്ന 5 ടിക്കറ്റുകളിൽ മൂന്നാമത്തെ ടിക്കറ്റ് കൈമാറി.ഇന്നലെ(10/06/2020) ബഹറിനിൽ നിന്നും കോഴിക്കോട്ടേക്ക് പോയ വന്ദേ ഭാരത് മിഷന്റെ എയർ ഇന്ത്യ എക്സ്സ്പ്രെസ്സിനുള്ള ടിക്കറ്റ് ആണ് നൽകിയത്. കണ്ണൂർ സ്വദേശിക്കാണ് ഐ വൈ സി സി ദേശീയ പ്രസിഡണ്ട്
അനസ് റഹിം ടിക്കറ്റ് കൈമാറിയത്.ട്രഷർ നിധീഷ് ചന്ദ്രൻ,സെൻട്രൽ കമ്മറ്റി അംഗം ജിതിൻ പരിയാരം ഗുദൈബിയ ഏരിയ കമ്മറ്റി അംഗം അബ്ദുൾ സമദ് എന്നിവർ സന്നിഹിതരായിരുന്നു.