സലാം എയർ കണ്ണൂരിൽ ആദ്യമായി ഇറങ്ങി : വാട്ടർ സല്യൂട്ട് നൽകി എയർപോർട്ട് അധികൃതർ

മസ്കറ്റ് : മസ്കറ്റ് കെഎംസിസിയുടെ ആദ്യ ചാർട്ടേർഡ് വിമാനം കണ്ണൂരിൽ ലാൻഡ് ചെയ്തപ്പോൾ വാട്ടർ സല്യൂട്ട് നൽകി കണ്ണൂർ എയർപോർട്ട് , നിരവധി സാധാരണക്കാരും, രോഗികളും, തൊഴിൽ നഷ്ടപ്പെട്ടുവന്നവരും വിമാനത്തിൽ ഉണ്ടായിരുന്നു എങ്കിലും എല്ലാവര്ക്കും കൗതുകമായി ഈ കാഴ്ച. മുൻ മന്ത്രി ഇ. അഹമ്മദിന്റെ മകൻ അഹമ്മദ് റെയ്‌സ്ന്റെ പരിശ്രമത്തിൽ ആണ് കണ്ണൂരിലേക്ക് സലാം എയർന് ആദ്യ സർവീസ് നടത്താൻ അവസരം ലഭിച്ചത്. ഇതിനോടകം കേരളത്തിന്റെ വിവിധ എയർപോർട്ട്കളിലായി നാല് ചാർട്ടേർഡ് വിമാനങ്ങൾ പറന്നിറങ്ങി കഴിഞ്ഞു. വരുന്നാഴ്ചകളിൽ കൂടുതൽ വിമാനങ്ങൾ ആണ് മസ്കറ്റ് കെ.എം.സി.സി ഒരുക്കുന്നത്.