നാട്ടിലേക്കു പോകുന്നതിനായി വിമാന ടിക്കെറ്റ് നൽകി – ഐ വൈ സി സി

മനാമ:യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച ജി സി സി യൂത്ത് കെയർ പദ്ധതിയുടെ  ഭാഗമായി ഐവൈസിസി ബഹ്റൈൻ നൽകുന്ന ടിക്കറ്റുകളിൽ നാലാമത്തെ ടിക്കറ്റ് തിരൂർ സ്വദേശി അബ്ദുൾ കരീമിന് ഐ വൈ സി സി ദേശീയ സെക്രട്ടറി എബിയോൺ അഗസ്റ്റിൻ കൈമാറി.മനാമ ഏരിയ പ്രസിഡണ്ട് നബീൽ,സെക്രട്ടറി അൻസാർ,ഏരിയ കമ്മറ്റി അംഗം ജാസിം എന്നിവർ സന്നിഹിതരായിരുന്നു.