മനാമ: ബഹ്‌റൈനിൽ കോവിഡ് മൂലം മരണമടയുന്ന മലയാളികളുടെ കുടുംബത്തിന് ബഹ്റൈൻ കേരളീയ സമാജം പ്രഖ്യാപിച്ച ഒരു ലക്ഷം രൂപ യുടെ ധനസഹായം അർഹതപ്പെട്ടവർക്ക് നാട്ടിലേക്ക് പോകുന്നതിന് സൗജന്യ എയർ ടിക്കറ്റിനായി സമാജത്തിനെ തിരിച്ചേൽപ്പിച്ച് മാതൃക സലിം റാവുത്തറിന്റെ കുടുംബം. മരണമടഞ്ഞ ശേഷം കോവിഡ് ആണെന്ന് സ്ഥിരീകരിച്ച ആലപ്പുഴ ചുനക്കര സ്വദേശി സലിം റാവുത്തറിൻറെ മകനും സാമൂഹിക പ്രവർത്തകനുമായ സിബിൻ സലിം, മരുമകൻ അനസ്സ് എന്നിവർ ബഹ്റൈൻ കേരളീയ സമാജം പ്രസിഡണ്ട് പി. വി. രാധാകൃഷ്ണപിള്ളക്ക് സമാജത്തിൽ വെച്ച് ഒരു ലക്ഷം രൂപ സ്വീകരിച്ച് തിരികെ ഏൽപ്പിക്കുകയായിരുന്നു. മരണമടഞ്ഞ സലിം റാവുത്തറിൻ്റെ കുടുംബം മരണാനന്തര സങ്കടങ്ങൾക്കിടയിലും മാത്രകാ
പരമായ സാമൂഹിക പ്രതിബദ്ധത പ്രകടിപ്പിക്കുന്നതിൽ നന്ദി രേഖപ്പെടുത്തുന്നതായി പി വി രാധാകൃഷ്ണപിള്ള പറഞ്ഞു.ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പോൾ, വിനൂപ് കുമാർ, ചാരിറ്റി കമ്മിറ്റി ജനറൽ കൺവീനർ കെ. ടി. സലിം എന്നിവർ സന്നിഹിതരായിരുന്നു.