ആറാമത് സൗജന്യ ടിക്കറ്റ് നൽകി

മനാമ:കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ നാട്ടിൽ പോകുവാൻ ബുദ്ധിമുട്ടുന്ന കൊല്ലം സ്വദേശി രാജു വിന് ഐ വൈ സി സി ദേശീയ കമ്മറ്റി ടിക്കറ്റ് നൽകി .യൂത്ത് കോൺഗ്രസ്‌ സംസ്ഥാന നേതൃത്വത്തിന്റെ  യൂത്ത് കെയർ പദ്ധതിയിൽ ഉൾപ്പെടുത്തി ആറാമത്തെ സൗജന്യ ടിക്കറ്റ് ആണ് നൽകിയത്.ഐ വൈ സി സി ദേശീയ പ്രസിഡന്റ് അനസ് റഹീം ടിക്കറ്റ്  കൈമാറി,ദേശീയ ജനറൽ സെക്രട്ടറി എബിയോൺ അഗസ്റ്റിൻ ,മനാമ ഏരിയ പ്രസിഡണ്ട് നബീൽ,ദേശീയ കമ്മറ്റി  അംഗം ഷഫീക്ക് കൊല്ലം എന്നിവർ സന്നിഹിതരായിരുന്നു.