മനാമ : സബർമതി കൾച്ചറൽ ഫോറം പ്രസിഡന്റ് സാം സാമുവേൽ അടൂർ ന്റെ വിയോഗം ബഹ്‌റൈനിലെ സാമൂഹ്യ സാംസ്‌കാരിക മേഖലക്ക് തീരാ നഷ്ടമെന്ന് ഒഐസിസി ബഹ്‌റൈൻ ദേശീയ കമ്മറ്റി അഭിപ്രായപ്പെട്ടു. ജീവകാരുണ്യ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്ന സാം സാമുവേൽ ലേബർ ക്യാമ്പുകളിലും മറ്റും താമസിക്കുന്ന പാവപ്പെട്ട ആളുകളെ സഹായിക്കുവാൻ തന്റെ പരിമിതികൾക്കുള്ളിൽ നിന്നും, മറ്റ് ആളുകളെ സംഘടിപ്പിച്ചും ചെയ്‌ത ആത്മാർത്ഥമായ പ്രവർത്തനങ്ങൾ എക്കാലവും സ്മരിക്കപ്പെടും എന്നും ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അനുസ്മരിച്ചു.