മലയാളി യുവതി ബഹ്‌റൈനിൽ നിര്യാതയായി

മനാമ : കോട്ടയം അയ്മനം കലുറ സ്വദേശിനി ബ്ലെസ്സി പ്രജീഷ് (40)
ബഹ്റൈനിൽ നിര്യാതയായി. സൽമാനിയ ആശുപത്രിയിലെ ജീവനക്കാരിയായിരുന്ന ഇവർ ഒരു വർഷത്തോളമായി അർബുദരോഗത്തിനു ചികിത്സയിൽ കഴിയുകയായിരുന്നു.
ഭർത്താവ് ജോൺ തരകൻ വൈ.കെ. അൽമോയ്‌ദ് മോട്ടോർ ഡിവിഷൻ ജീവനക്കാരനാണ്.ഏഷ്യൻ സ്കൂൾ വിദ്യാർത്ഥികൾ ആയ നയന, നോഹ, നെമിയ എന്നിവർ മക്കളാണ്‌