ഒമാനിൽ ബലിപെരുന്നാളിന്​ ഒരാഴ്​ച പൊതുഅവധി

മസ്​കറ്റ്: രാജ്യത്ത്​ ബലിപെരുന്നാളി​​െൻറ ഭാഗമായി മൂന്ന്​ ദിവസം കൂടി പൊതു അവധി നൽകി ദിവാൻ ഒാഫ്​ റോയൽ കോർട്ട്​ ഉത്തരവ്​ പുറപ്പെടുവിച്ചു. പുതിയ ഉത്തരവ്​ പ്രകാരം ജൂലൈ 30 വ്യാഴാഴ്​ച മുതൽ ആഗസ്​റ്റ്​ ആറ്​ വ്യാഴാഴ്​ച വരെ രാജ്യത്തെ സർക്കാർ-സ്വകാര്യ സ്​ഥാപനങ്ങൾക്ക്​ അവധിയായിരിക്കും. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരീക്കി​ന്റെ നിർദേശപ്രകാരമാണ്​ ദിവാൻ ഒാഫ്​ റോയൽ കോർട്ടി​​െൻറ ഉത്തരവ്​. നേരത്തേ ജൂലൈ 30 മുതൽ ആഗസ്​റ്റ്​ മൂന്ന്​ വരെയായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്​. പെരുന്നാൾ പൊതുഅവധിക്ക്​ ശേഷമുള്ള വാരാന്ത്യ അവധിയും കഴിഞ്ഞ്​ ആഗസ്​റ്റ്​ ഒമ്പതിനായിരിക്കും അടുത്ത പ്രവർത്തിദിനമെന്ന്​ ദിവാൻ ഒാഫ്​ റോയൽ കോർട്ടി​ന്റെ ഉത്തരവിൽ പറയുന്നു.