മനാമ: ബഹ്‌റൈനിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കുറ്റ്യാടി അടുക്കത്ത് സ്വദേശി പാറക്കുതാഴ ജമാൽ (55) ആണ് മരിച്ചത്. ഏതാനും ആഴ്ചകളായി സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിലായിരുന്നു. 33 വർഷമായി ബഹ്‌റൈനിലുള്ള ഇദ്ദേഹംകലിമ കർട്ടൻ കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്യുകയായിരുന്നു.