ഐ സി എഫ് അനുശോചനം രേഖപ്പെടുത്തി

മനാമ:കേരളത്തെ നടുക്കിയ മൂന്നാർ പ്രകൃതി ദുരന്തത്തിലും കരിപ്പൂർ വിമാന അപകടത്തിലും ഐ സി എഫ് ബഹ്‌റൈൻ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. കോവിഡ് പ്രതിസന്ധിയിൽ എല്ലാം നഷ്ടപെട്ട് എങ്ങിനെയെങ്കിലും നാടാണയാം എന്നു കരുതി ദുബൈയിൽ നിന്നും യാത്ര പുറപ്പെട്ട പ്രവാസി സഹോദരങ്ങൾക്ക് ഉണ്ടായ ഈ അത്യാഹിതം ഏറെ വേദനിപ്പിക്കുന്നു.

കരിപ്പൂരിലെ ദുരന്ത മുഖത്ത് ഓടിയെത്തി പ്രത്യാഘാതങ്ങൾ വിസ്മരിച്ചു രക്ഷാ പ്രവർത്തനത്തിൽ മുഴുകിയ എസ് വൈ എസ് സാന്ത്വനം പ്രവർത്തകർ അടക്കമുള്ള പരിസര നിവാസികളുടെയും അധികൃതരുടെയും സേവനം അഭിനന്ദനങ്ങൾ അർഹിക്കുന്നു. തക്കസമയത്തുള്ള ഈ ധീരമായ ഇടപെടലുകൾ ആണ് മരണസംഖ്യ കൂടാതിരിക്കാൻ കാരണമായത്.

മരണപെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നതോടൊപ്പം പരിക്കേറ്റു ആശുപത്രികളിൽ കഴിയുന്നവർ എളുപ്പം സുഖം പ്രാപിക്കട്ടെ എന്നു പ്രാർത്ഥിക്കുകയും ചെയ്യുന്നു. മരണപ്പെട്ടവർക്ക് വേണ്ടി ഓഗസ്റ്റ്‌ 10നു തിങ്കളാഴ്ച രാത്രി 9 മണിക്ക് ഒരു ഓൺലൈൻ പ്രാർത്ഥനാ സദസ്സ് സംഘടിപ്പിച്ചിട്ടുണ്ടെന്നും ഐ സി എഫ് നേതാക്കൾ പറഞ്ഞു.