കരിപ്പൂര്‍ വിമാനാപകടം:ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്‌റൈൻ അനുശോചിച്ചു

മനാമ :കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ വിമാനാപകടത്തില്‍ ജീവന്‍ പൊലിഞ്ഞ, വിമാന ജീവനക്കാരമടക്കമുളള എല്ലാവര്‍ക്കും ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്‌റൈൻ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെ തീരാവേദനയില്‍ പങ്കുചേരുകയും, അനുശോചിക്കുകയും പരുക്കേറ്റ് വിവിധ ആശുപത്രികളില്‍ കഴിയുന്നവര്‍ എത്രയും വേഗം സുഖം പ്രാപിക്കാനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.