കോവിഡ്​: ഒമാനിൽ ഒരു മലയാളി കൂടി മരിച്ചു

മസ്​കറ്റ് ​: കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരുന്ന ഒരു മലയാളി കൂടി ഒമാനിൽ മരിച്ചു. തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശി മനോജ്​ ആണ്​ വ്യാഴാഴ്​ച രാത്രി റോയൽ ആശുപത്രിയിൽ മരണപ്പെട്ടത്​. ഏതാനും ദിവസങ്ങളായി തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു. തിരുവല്ല സ്വദേശിനി ലൗലിയാണ്​ ഭാര്യ. ഒരു മകളുണ്ട്​. കുടുംബം ഒമാനിലുണ്ട്​. മൃതദേഹം സുഹാറിൽ സംസ്​കരിക്കും. കോവിഡ്​ ബാധിച്ച്​ ഒമാനിൽ മരിക്കുന്ന 23ാമത്തെ മലയാളിയാണ്​ മനോജ്​.