കുവൈറ്റ് : യു എ ഇ കേന്ദ്രമാക്കി 2017ൽ ആരംഭിച്ച രാജീവ് ഗാന്ധി സാംസ്കാരിക വേദി ചുനക്കരയുടെ പ്രവർത്തനത്തിൻറെ ഭാഗമായി ഗൾഫ് രാജ്യങ്ങളിലെ ബഹ്റൈൻ, സൗദി എന്നീ ജിസിസി രാജ്യങ്ങളിൽ ചുനക്കരയിലെ കോൺഗ്രസ് പ്രവർത്തകരുടെ വികാരം മാനിച്ച് ചുനക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ അംഗീകാരത്തോട് കൂടി രാജീവ് ഗാന്ധി സാംസ്കാരിക വേദി രൂപീകരിച്ച് മുന്നോട്ടു പോകുന്നു. ഇതിന്റെ ഭാഗമായി കുവൈറ്റിലെ ചുനക്കരയിലെ കോൺഗ്രസ് പ്രവർത്തകരെ പങ്കെടുപ്പിച്ചു ഒരു സൂം മീറ്റിങ് ഗ്ലോബൽ കമ്മറ്റിയുടെ കുവൈറ്റിന്റെ ചുമതലക്കാരൻ ഷാജി തങ്കച്ചന്റെ അധ്യക്ഷതയിൽ ചേരുകയും രാജീവ് ഗാന്ധി സാംസ്ക്കാരിക വേദി ചുനക്കര കുവൈറ്റിന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു പ്രസിഡന്റ് : ദിലീപ് ഖാൻ, വൈസ് പ്രസിഡന്റ്: മനോജ് റോയി, ജനറൽ സെക്രട്ടറി: ഗോൾഡി ഉമ്മൻ , സെക്രട്ടറി: അജി കുരുമ്പോലിൽ ട്രെഷറർ : മോൻസി വർഗീസ് പുതിയ ഭാരവാഹികൾക്ക് ഗ്ലോബൽ കമ്മറ്റിയുടെ എല്ലാവിധ ആശംസകളും ഷാജി തങ്കച്ചൻ അറിയിച്ചു..