ഇന്ത്യൻ മീഡിയാഫോറം അൽ ഹിന്ദുമായി ചേർന്ന് ചാർട്ടർ വിമാനം കോഴിക്കോടേക്ക്

മസ്​കറ്റ്: ഇന്ത്യൻ മീഡിയാഫോറം മസ്​കത്ത്​ ചാർ​േട്ടഡ്​ വിമാന സർവീസ്​ നടത്തുന്നു. മസ്​കത്തിൽ നിന്ന്​ കോഴിക്കോടിനും തിരിച്ച്​ മസ്​കത്തിലേക്കും സർവീസ്​ ഉണ്ടാകും. അൽ ഹിന്ദ്​ ട്രാവൽസുമായി സഹകരിച്ചാണ്​ മലയാളികൾക്ക്​ നാട്ടിലെത്താനും അവധിക്ക്​ പോയി കുടുങ്ങിയവർക്ക്​ തിരികെ ഒമാനിലെത്താനും അവസരമൊരുക്കുന്നത്​. കുറഞ്ഞ നിരക്കിലായിരിക്കും സർവീസ്​ നടത്തുകയെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു. മസ്​കത്തിലേക്ക്​ വരുന്നവർക്ക്​ ആവശ്യമായ അനുമതികൾ വാങ്ങി നൽകുകയും ചെയ്യും. നിങ്ങൾ നാട്ടിലേക്ക്​ മടങ്ങാനും നാട്ടിലുള്ള സുഹൃത്തുക്കളിലൊരാൾക്ക്​ ഒമാനിലേക്ക്​ വരുകയും ചെയ്യണമെന്നുണ്ടെങ്കിൽ രണ്ട്​ പേർക്ക്​ കൂടിയുള്ള സൗഹൃദ ഫെയർ ലഭ്യമാക്കുമെന്നും ഐ.എം.എഫ് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്​ ഫോൺ 91780111, 97343431 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.