ഐഒസി ബഹ്‌റൈൻ അനുശോചിച്ചു. 

മനാമ : മുൻരാഷ്‌ട്രപതി പ്രണാബ് മുഖർജിയുടെ നിര്യാണത്തിൽ  ബഹ്‌റൈൻ ഇന്ത്യൻ  ഓവർസീസ് കോൺഗ്രസ്സ് അഗാധമായ ദുഃഖം രേഖപ്പെടുത്തി.
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ കരുത്തനായ നേതാവായിരുന്നു.  ഇന്ത്യയുടെ വിദേശ കാര്യ,  പ്രതിരോധ,വാണിജ്യ – ധനകാര്യ മേഖലകളിൽ പ്രണാബ് മുഖർജിയുടെ  നൈപുണ്യവും  സംഭാവനയും ശ്ലാഖനീയമാണ് എന്ന് അനുശോചന സന്ദേശത്തിൽ ഐഒസി പ്രസിഡന്റ് മുഹമ്മദ്‌ മൻസൂർ പറഞ്ഞു. അദ്ദേഹത്തെ പോലുള്ള നേതാക്കളുടെ അഭാവം നികത്താനാവാത്തതാണ്   ഐഒസി ബഹ്‌റൈൻ കമ്മിറ്റി അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു