എയർ ബബ്ബിൾ യാത്ര നിരക്ക് കുറക്കണം. APAB

മനാമ: വിസ കാലാവധിക്ക് മുൻപ് ബഹറിനിൽ എത്തിച്ചേരുവാനായി പ്രയാസപ്പെടുന്ന പ്രവാസികളുടെ യാത്ര മുടക്കുന്ന രീതിയിൽ അമിതമായ യാത്ര നിരക്ക് ഈടാക്കുന്ന വിമാനക്കമ്പനികളുടെ നടപടി അടിയന്തിരമായി തിരുത്തണമെന്ന് ആലപ്പുഴ പ്രവാസി അസോസിയേഷൻ, ബഹ്‌റൈൻ(APAB) ആവശ്യപ്പെട്ടു.
വന്ദേഭാരത് ഫ്ലൈറ്റുകൾ ഈടാക്കുന്ന തുകയിൽ കൂടുതൽ യാത്ര നിരക്ക് കൂട്ടുവാനുള്ള യാതൊരു സാഹചര്യവും ഇല്ലാത്ത സ്ഥിതിയിൽ അമിതമായ തുക ഈടാക്കുന്നത് ഒരു കാരണവശാലും നീതീകരിക്കാവുന്നതല്ല. കോവിഡ്-19 വ്യാപന നിയന്ത്രണം മൂലം തിരികെ വരാൻ കഴിയാതിരുന്നവർ സാമ്പത്തികമായി ബുദ്ധിമുട്ടു മൂലം പ്രയാസപ്പെടുമ്പോൾ വിമാനക്കമ്പനികൾ നടത്തുന്ന കൊള്ള അവസാനിപ്പിക്കുവാൻ ഉന്നത തലത്തിലുള്ള ഇടപെടലുകൾ ഉണ്ടാകണം. ടിക്കറ്റ് ചാർജിനു പുറമെ 2 കോവിഡ് ടെസ്റ്റുകൾക്കുള്ള പണവും പ്രവാസികൾ കണ്ടെത്തേണ്ടതും പ്രവാസികളെ സംബന്ധിച്ച് തങ്ങാവുന്നതിലും അപ്പുറമാണ്
ഈ സാഹചര്യം മനസ്സിലാക്കി ബഹ്‌റൈനിലുള്ള മുഴുവൻ പ്രവാസി സംഘടനകളും ഈ പ്രശ്നത്തിൽ ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.പ്രസിഡന്റ് ബംഗ്ലാവിൽ ഷെരീഫിന്റെ അധ്യക്ഷതയിൽ ചേർന്ന വീഡിയോ കോൺഫെർണസ് യോഗത്തിൽ ജനറൽ സെക്രട്ടറി സലൂബ് കെ ആലിശ്ശേരി റിപ്പോർട്ട് അവതരിപ്പിച്ചു.
സജി കലവൂർ,ഹാരിസ് വണ്ടാനം, ജോർജ് അമ്പലപ്പുഴ, വിജയലക്ഷ്മി രവി, ശ്രീജിത്ത് ആലപ്പുഴ, അനീഷ് മാളികമുക്ക്, സീന അൻവർ, അനിൽ കായംകുളം, സുൾഫിക്കർ ആലപ്പുഴ എന്നിവർ പ്രസംഗിച്ചു.കൂടാതെ ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ(APAB) യുടെ വെബ്സൈറ്റ് ഉത്‌ഘാടനം ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2ന് പ്രവർത്തനം ആരംഭിക്കുവാനും തീരുമാനമെടുത്തു .