ഹത്രാസിലെ കൂട്ട ബലാത്സഗം -ഒഐസിസി ഗ്ലോബൽ കമ്മറ്റി പ്രതിഷേധിച്ചു.

മനാമ :ഉത്തരപ്രദേശിലെ ഹത്രാസിൽ ദളിത്‌ പെൺകുട്ടി ക്രൂര ബലാത്സഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ഇരയുടെ വീട്സന്ദർശിക്കാൻ പോയ രാഹുൽ ഗാന്ധി ക്കും, പ്രിയങ്ക ഗാന്ധിക്കും എതിരെ യൂ പി പോലീസ് നടത്തിയ കൈയേറ്റത്തെ ഒഐസിസി ഗ്ലോബൽ കമ്മറ്റി ശക്തമായ ഭാഷയിൽ പ്രതിഷേധം രേഖപ്പെടുത്തുന്നു. ഭരണ സംവിധാനം ഫാസിസ്റ്റ് ശക്തികൾക്ക് മുന്നിൽ അടിയറവ് പറഞ്ഞതിന്റെ പ്രതിഭലനമാണ് ഇത്തരം പ്രവണതകൾ. ഇതിനെതിരെ രാജ്യത്തെ ജനാധിപത്യ മതേതര ശക്തികൾ ശക്തമായി പ്രതികരിക്കണം എന്നും ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം അഭിപ്രായപ്പെട്ടു.