ബഹ്‌റൈൻ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് മഹാത്മാ ഗാന്ധിയുടെ ജന്മ വാർഷികം ആഘോഷിച്ചു

ബഹ്‌റൈൻ  :  ഇന്ത്യൻ ഓവർ സീസ്  കോൺഗ്രസ്  ബഹ്റൈൻ ചാപ്റ്റർ മഹാത്മാ ഗാന്ധി യുടെ നൂറ്റി അൻപത്തി ഒന്നാം  ജന്മ വാർഷികം ആഘോഷിച്ചു . ഒഐസിസി ചെയർമാൻ സാം പിട്രോഡ  വെബിനാർ  ഉൽഘാടനം ചെയ്തു . ബഹറിനിലെ മുൻ  മന്ത്രിയായ  അബ്ദുൽ നബി  അൽഷോല  രചിച്ച മഹാത്മാഗാന്ധിയെ കുറിച്ചുള്ള പുസ്തകം സാം പിട്രോഡ  ഓൺലൈൻ  സെമിനാറിൽ പ്രകാശനം ചെയ്തു . ഗാന്ധിജയന്തി ദിനം അന്താരാഷ്ട്ര അഹിംസ ദിനമായി ആഘോഷിക്കാൻ തീരുമാനിച്ചത് അഹിംസയുടെ തത്ത്വത്തെ ഊട്ടിയുറപ്പിക്കുന്നതായി അബ്ദുൽനബി അൽഷോല പറഞ്ഞു. മുതിർന്ന കോൺഗ്രസ് നേതാവ് ഓസ്കാർ ഫെർണാഡസ് , ഐ ഓ സി  ബഹ്റൈൻ പ്രസിഡന്റ്  മുഹമ്മദ് മൻസൂർ  ഐ ഓ സി മിഡ്ഡിൽ ഈസ്റ്റ് ഇൻ ചാർജ്  ഡോക്ടർ ആരതി കൃഷ്ണ , ഐഒസി ചുമതലയുള്ള ഹിമാൻസു വ്യാസ്  എന്നിവർ വെബ്ബിനാറിൽ സംസാരിച്ചു . മറ്റു ഐഒസി നേതാക്കളും അംഗങ്ങളും വെബ്ബിനാറിൽ  പങ്കെടുത്തു