മനാമ : സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ ബ്ലഡ് ബാങ്കിൽ ദീർഘകാലം ജോലി ചെയ്ത സിസ്റ്റർ ലാലി എന്ന അച്ചാമ്മ ലാലി തോമസിന്റെ വിയോഗത്തിൽ ഒഐസിസി ബഹ്‌റൈൻ ദേശീയ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. സൽമാനിയ ഹോസ്പിറ്റലിൽ രക്തദാന ക്യാമ്പ് നടത്തിയിട്ടുള്ള എല്ലാ സാമൂഹ്യ സംഘടനകൾക്കും വളരെ സഹായം ചെയ്തു തന്ന വ്യക്തിത്വം ആയിരുന്നു സിസ്റ്റർ ലാലി. ഒഐസിസി അടക്കം വിവിധ സംഘടനകൾ രക്തദാന ക്യാമ്പുകൾ നടത്തുമ്പോൾ വേണ്ട ഉപദേശങ്ങളും, നിർദേശങ്ങളും തന്നുകൊണ്ട്, പുതുതായി രക്തം ദാനം ചെയ്യുന്ന ആളുകൾക്ക് വേണ്ട അറിവുകൾ നൽകികൊണ്ടും പൂർണ്ണ സമയം ചിലവഴിച്ച ആളായിരുന്നു ലാലി സിസ്റ്റർ എന്നും ഒഐസിസി ദേശീയ കമ്മറ്റി അനുസ്മരിച്ചു.