ബഹ്‌റൈൻ : പ്രധാനമന്ത്രിയായി ദീർഘകാലം സേവനം അനുഷ്ടിച്ചു വന്നിരുന്ന ഷേഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നിര്യാണത്തിൽ സംസ്കൃതി ബഹ്‌റൈൻ അനുശോചനം രേഖപ്പെടുത്തി.
ബഹ്‌റൈൻ ഭരണ രംഗത്തെ അതികായകനെയാണ് നമ്മുക്ക് നഷ്ടമായിരിക്കുന്നത്. ബഹ്‌റൈന്റെ വളർച്ചയിൽ പ്രധാനമന്ത്രി വഹിച്ച പങ്കു നിസ്തുലമാണെന്നും, മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് അദ്ദേഹം നൽകിയ പിന്തുണയും സഹകരണങ്ങളും എന്നും ഓർമിക്കുമെന്നും സംസ്കൃതി പ്രസിഡന്റ് പ്രവീൺ നായർ, ജനറൽ സെക്രട്ടറി പങ്കജ് മാലിക് എന്നിവർ വാർത്താകുറിപ്പിലൂടെ അറിയിച്ചു.
സംസ്കൃതി ബഹ്റിന്റെ എല്ലാ ഭാരവാഹികളും, വിവിധ റീജിയൻ, യൂണിറ്റ് ഭാരവാഹികൾ ഉൾപ്പടെ സംസ്കൃതി ബഹ്റിന്റെ എല്ലാ പ്രവർത്തകരും അവരുടെ കുടുംബാംഗങ്ങളും ബഹ്‌റൈൻ രാജകുടുംബത്തിനു ഉണ്ടായിട്ടുള്ള ഈ തീരാനഷ്ടത്തിലുള്ള ദുഃഖത്തിൽ പങ്കുചേരുന്നതായി അറിയിച്ചു.