നിയന്ത്രണങ്ങളിൽ ഇളവ്

ബഹ്‌റൈൻ :   റസ്റ്റാറൻറുകളില്  ഉൾവശത്തിരുന്നു ഭക്ഷണം കഴിക്കുന്നതിനു കൂടുതൽ പേർക്ക് അനുമതി നൽകി . ഇത് സംബന്ധിച്ചു ആരോഗ്യ മന്ത്രി ഫായിക ബിൻത്  സായിദ് അസാലിഹ്  ഉത്തരവിറക്കി . കോവിഡ് വ്യാപനത്തെ  തുടർന്ന് അടച്ചിട്ട റസ്റ്റാറൻറുകളിലും കഫേകളിലും കഴിഞ്ഞ മാസം ഇരുപത്തി നാലിനാണ്  അകത്തിരുന്നു ഭക്ഷണം കഴിക്കാൻ അനുമതി നൽകിയത്  .നിലവിൽ  ആളുകളെ  പ്രവേശിപ്പിക്കാവുന്നതിന്റെ  അമ്പതു ശതമാനം  കൂടുതലായി ഉപയോഗപ്പെടുത്താം . ബഹ്റിനിലെ   കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങള് കൂടുതൽ  വിജയം കണ്ടു കൊണ്ടിരിക്കുന്ന  സാഹചര്യത്തിലാണ്  കൂടുതൽ ഇളവ്  പ്രഖ്യാപിച്ചിരിക്കുന്നത് .എന്നാൽ  ഓരോ ടേബിളിനുമിടയില് രണ്ട് മീറ്റര് അകലം പാലിക്കണമെന്ന നിയന്ത്രണം തുടരുമെന്ന് അധികൃതർ  വ്യക്തമാക്കി