ബഹ്‌റൈനിൽ വാ​ക്​​സി​നേ​ഷ​ൻ പ​ദ്ധ​തി​ക്കാ​യി നിരവധി പേർ രജിസ്റ്റർ ചെയ്തു

ബഹ്‌റൈൻ : വാ​ക്​​സി​നേ​ഷ​ൻ പ​ദ്ധ​തി​ക്കാ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ഓൺലൈൻ രെജിസ്ട്രേഷൻ ആരംഭിച്ചിരുന്നു . നിരവധി പേരാണ് കോ​വി​ഡ്​ വാ​ക്​​സി​നേ​ഷ​ൻ സ്വീകരിക്കുവാൻ മുന്നോട്ട് വന്നിരിക്കുന്നത് . ഇതിനോടകം പ്ര​വാ​സി​ക​ളും സ്വ​ദേ​ശി​ക​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ പേര് രജിസ്റ്റർ ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു . 18 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള ആ​ർ​ക്കും ര​ജി​സ്​​റ്റ​ർ ചെയ്യാം . 27 മെ​ഡി​ക്ക​ൽ സെൻറ​റു​ക​ൾ വ​ഴി​ സൗ​ജ​ന്യമായി ആണ് വാ​ക്​​സി​ൻ ന​ൽ​കു​ന്നത് . https://healthalert.gov.bh എ​ന്ന വെ​ബ്​​സൈ​റ്റി​ൽ പേര് രജിസ്റ്റർ ചെയ്യാമെന്ന് അധികൃതർ അറിയിച്ചു .