നജീബ് ന് യാത്രയപ്പ് നൽകി

ബഹ്‌റൈൻ : ബെന്ന്യാമന്റെ ആടുജീവിതത്തിലൂടെ ലോക മലയാളികൾക്ക് സുപരിചതനായ ശ്രീ; നജീബ് ഇരുപത് വർഷത്തെ തന്റെ  ബഹ്‌റൈൻ പ്രവാസജീവിതം അവസാനിപ്പിച്ച്  നാട്ടിലേക്ക് മടങ്ങുന്ന അവസരത്തിൽ ബഹ്‌റൈൻ കേരളീയസമാജം അദ്ദേഹത്തിന് ഹൃദ്യമായ യാത്രയപ്പ് നൽകി. ബഹ്‌റൈൻ കേരളീയസമാജം പ്രസിഡന്റ് ശ്രീ ; പി  വി രാധാകൃഷ്ണപിള്ള മൊമെന്റോയും, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ പൊന്നാടയും അണിയിച്ചു . സമാജം വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത് , സമാജം അസിസ്റ്റൻഡ് സെക്രട്ടറി വർഗ്ഗീസ് ജോർജ് , മെമ്പർഷിപ് സെക്രട്ടറി ശരത് നായർ , പ്രദീപ് പത്തേരി , വിനൂപ് , പോൾസൺ , മനോജ് സുരേന്ദ്രൻ , മഹേഷ് , ഡാനി , എന്നിവർ പങ്കെടുത്തു .