ബഹ്റൈൻ : വാക്സിനേഷന്റെ പ്രാധാന്യത്തെപ്പറ്റിയും, എടുക്കേണ്ട മുൻകരുതലുകളെക്കുറിച്ചും ഇടവക ജനങ്ങളെ ബോധവത്കരിക്കുന്നതിനായും, വാക്സിനേഷൻ സംബന്ധമായ അവ്യക്തതകളും, സംശയങ്ങളും ദുരീകരിക്കുന്നതിനായും, ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിലെ സീനിയർ സിറ്റിസൺ ഫോറത്തിന്റെ (SCF) നേതൃത്വത്തിലും മാനേജിങ് കമ്മിറ്റിയുടെ പൂർണ്ണ സഹകരണത്തോടെയും 2021 ജനുവരി 16 ശനിയാഴ്ച വൈകിട്ട് 8 മണിയ്ക്ക് ‘ ASFALEIA ‘ – PREVENTION OF COVID 19 & VACCINATION എന്ന പേരിൽ ഒരു WEBINAR സംഘടിപ്പിക്കും . വെബ്ബിനാറിൽ മുഖ്യാതിഥിയായി ഡോ. ഹിന്ദ് ഇബ്രാഹിം അൽ സിന്ധി, കൺസൽട്ടന്റ് ഫാമിലി ഫിസിഷ്യൻ (ബഹ്റൈൻ ആരോഗ്യമന്ത്രാലയം )പങ്കെടുക്കും . ഇടവകയിലെ സീനിയർ മെമ്പറും, ആക്സിഡന്റ് ആൻഡ് എമർജൻസി വിഭാഗത്തിന്റെ ചീഫ് മെഡിക്കൽ ഓഫീസറും, പ്രധാനമന്ത്രിയുടെ മെഡിക്കൽ ടീം മെമ്പറും ആയ Dr. P. V. ചെറിയാനും സംബന്ധിക്കും . പരിപാടിയുടെ ലൈവ് ടെലികാസ്റ്റ് കത്തീഡ്രൽ ഫേസ് ബുക്ക് പേജിൽ ഉണ്ടായിരിക്കുമെന്നും അധികൃതർ അറിയിച്ചു