ഗമനം 21 പഠന ശിബിരം വെള്ളിയാഴ്ച

മനാമ : സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായി ഐ സി എഫ് ബഹ്‌റൈൻ നാഷണൽ കമ്മറ്റി സംഘടിപ്പിക്കുന്ന “ഗമനം 21” പഠന ശിബിരം നാളെ വെള്ളിയാഴ്ച രാത്രി 7 മണിക്ക് ഓൺലൈനിൽ നടക്കും. ഐ സി എഫ് നാഷണൽ എക്സിക്യൂട്ടീവ് അംഗങ്ങളും സെൻട്രൽ യൂണിറ്റ് ഭാരവാഹികളുമാണ് ശിബിരത്തിൽ സംബന്ധിക്കുക.സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി മുഖ്യാതിഥിയായിരിക്കും. നാഷണൽ ഭാരവാഹികൾ പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് നാഷണൽ സംഘടനാ സമിതി അറിയിച്ചു.