ബഹ്റൈൻ :കൊറോണ വൈറസ് കാരണം പ്രവാസികൾക്കായി ഏർപ്പെടുത്തിയിരിക്കുന്ന നിർബന്ധിത ക്വാറന്റീൻ പിൻ വലിക്കണമെന്നാവിശ്യപെട്ടു ബഹ്റൈൻ കേരളീയ സമാജം മുഖ്യ മന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർക്കും നിവേദനം നൽകി . ഇത് സംബന്ധിച്ചു ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ്റും ലോക കേരള സഭാ മെമ്പറും ആയ പി വി രാധാകൃഷ്ണ പിള്ള കത്തയച്ചു . പ്രവാസികൾക്ക് ലഭിക്കുന്ന വളരെ കുറഞ്ഞ അവധി ദിവസം രണ്ടാഴ്ചത്തെ ക്വാറന്റീൻ കാരണം മതിയാകുന്നില്ലെന്നും ആവിശ്യങ്ങൾ നിറവേറുവാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതെന്നും നിർബന്ധിത ക്വാറന്റീൻ കാരണം വിവാഹം , വിദ്യാഭ്യാസ ആവിശ്യങ്ങൾ ഉൾപ്പെടെ പ്രധാനപ്പെട്ട കാര്യങ്ങൾക്കായി സമയം കണ്ടെത്തുവാൻ പ്രവാസികൾ പ്രയാസപ്പെടുകയാണെന്നും കത്തിൽ പറയുന്നു .