ബഹ്‌റൈനിൽ കോവിഡ് നിർദേശങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു

ബഹ്‌റൈൻ : കോവിഡ്  നിർദേശങ്ങൾ  പാലിക്കാത്ത സ്ഥാപങ്ങൾക്കെതിരെ    നടപടി സ്വീകരിച്ചതായി അധികൃതർ അറിയിച്ചു . അഞ്ചോളം സ്ഥാപങ്ങളും അതിൽ പ്രവർത്തിക്കുന്ന  ഉദ്യോഗസ്ഥർക്കും എതിരെ ആണ് നടപടി സ്വീകരിച്ചത് .  റെസ്റ്റാറന്റുകൾ , കോഫി ഷോപ്പ് , സൂപ്പർ മാർക്കറ്റ്   തുടങ്ങി സ്ഥാപനങ്ങൾക്കെതിരെ ആണ്  15000  ബഹ്‌റൈൻ ദിനാർ പിഴ ഈടാക്കിയത് . നിയമ ലംഘനം  പാലിക്കാത്ത കമ്പനികൾ അടച്ചിടാനും അധികൃതർ നിർദേശം നൽകി .  നിലവിൽ  നൽകിയിരിക്കുന്ന നിർദേശങ്ങളെ അവഗണിച്ചു കൂടുതൽ ആളുകളെ ഉൾക്കൊള്ളുക , സാമൂഹിക അകലം പാലിക്കാതിരിക്കുക , പ്രാഥമിക തെർമൽ ടെസ്റ്റ്  നടത്താതിരിക്കുക  തുടങ്ങി  നിയമ ലംഘനങ്ങൾ ആണ് ഇവർക്കെതിരെ ചുമത്തി ഇരിക്കുന്നത് .നിയമ ലംഘനം കണ്ടെത്തുവാൻ വിവിധ മന്ത്രാലയങ്ങളുടെ മേൽനോട്ടത്തിൽ  നിരവധി പരിശോധനകളാണ് നടന്നു വരുന്നത് .