“സ്പാർക്ക് 2021 ഇന്ന് “- ഡോ. സലാം ഓമശ്ശേരി മുഖ്യാതിഥി

മനാമ,
വിദ്യാർത്ഥികളെ അവരുടെ അഭിരുചിക്കനുസരിച്ച് വളർത്തി കൊണ്ടുവരുന്നതിനും പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ അവർക്ക് ദിശബോധം നൽകുന്നതിനുമായി ഐ സി എഫ് ബഹ്റൈൻ സംഘടിപ്പിക്കുന്ന സമഗ്ര മോട്ടിവേഷൻ ട്രൈനിംഗ് ക്ലാസ്സ് “സ്പാർക് 2021” ഇന്ന് 29-1-2021 വെള്ളി രാത്രി ബഹ്‌റൈൻ സമയം 7 മണിക്ക് സൂം മീറ്റിംഗ് വഴി ഓൺലൈനിൽ നടക്കുമെന്ന് ICF നേതാക്കൾ അറിയിച്ചു.

പരിപാടിയിൽ പ്രശസ്ത ഇൻ്റർനാഷണൽ മോട്ടിവേഷൻ സ്പീക്കർ ഡോ: അബ്ദുസ്സലാം ഓമശ്ശേരി ക്ലാസിന് നേതൃത്വം നൽകും. മീറ്റിംഗ് ലിങ്കിനും കൂടുതൽ വിവരങ്ങൾക്കും
39357043, 39088058, 39217760 എന്നീ നമ്പറുകളിൽ ബന്ധപെടാവുന്നതാണ്.