ഉബൈദുല്ല റഹ് മാനിക്ക് KMCC യാത്രയയപ്പ് നൽകി

മനാമ: 10 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന ബഹ്‌റൈനിലെ മത , സാമൂഹിക , മാധ്യമരംഗത്തെ സജീവ സാന്നിധ്യവും കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ലാ പ്രവർത്തക സമിതി അംഗവുമായ ഉബൈദുള്ള റഹ്‌മാനിക്ക് കെ എം സി സി ബഹ്‌റൈൻ മലപ്പുറം ജില്ല കമ്മിറ്റി യാത്രയപ്പ് നൽകി.മനാമ കെ എം സി സി ഓഫീസിൽ നടന്ന സംഗമത്തിൽ പ്രസിഡന്റ് അബ്ദുൽ ഗഫൂർ അഞ്ചിച്ചുവടി സ്നേഹാഉപഹാരം നൽകി, ജനറൽ സെക്രട്ടറി റിയാസ് വെള്ളച്ചാൽ, ഉമ്മർ കൂട്ടിലങ്ങാടി, ഷാഫി കോട്ടക്കൽ, അലി അക്ബർ,നൗഷാദ് മുനീർ, റിയാസ് വി കെ ,ജസീർ, മെഹ്‌റൂഫ്, അബീഷ് ടി പി എന്നിവർ പങ്കടുത്തു.