ബഹ്‌റിനിൽ മാധ്യമ പ്രവർത്തകൻ മരണമടഞ്ഞു

മനാമ : ബഹ്‌റിനിലെ  മാധ്യമ  പ്രവർത്തകൻ  ജോമോൻ കുരിശിങ്കൽ (42 ) ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു . കോട്ടയം പുതുപ്പള്ളി ജോസഫിന്റെയും അന്നമ്മയുടെയും മകനാണ്  . ഇന്ന്  രാവിലെ പത്തുമണിയോടെ  നെഞ്ച് വേദനയെ തുടർന്ന്  സൽമാനിയയിലെ ആയുർവേദിക്  ഹെൽത് സെന്ററിൽ നിന്നും മരുന്ന് വാങ്ങി  തിരിച്ചു പോകുന്നതിനെ തുടർന്ന്   അസ്വസ്ഥത അനുഭവ പെടുകയായിരുന്നു  അതിനെ തുടർന്നാണ് മരണം സംഭവിച്ചത് .പ്രവാസി വിഷൻ , 24 ന്യൂസ് എന്നി ചാനലുകളിലെ റിപ്പോർട്ടർ ആയി പ്രവർത്തിക്കുക ആയിരുന്നു . ഭാര്യയും  രണ്ടു ആൾകുട്ടികളും അടങ്ങുന്നതാണ് കുടുംബം