എം.എ യൂസഫലി പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി

ബഹ്‌റൈൻ : ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ യൂസഫലി, ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുമായി റിഫ കൊട്ടാരത്തിൽ കൂടിക്കാഴ്ച നടത്തി. ദീർഘകാല വികസനത്തിന് സഹായിക്കുന്നതിനും പുന സ്ഥാപനം സൃഷ്ടിക്കുന്നതിനും നിലവിലുള്ള സാമ്പത്തിക സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ കിരീടാവകാശിയുടെ നേതൃത്വം വഹിക്കുന്ന പങ്ക് പ്രശംസനീയമാണെന്ന് എം.എ യൂസഫലി പറഞ്ഞു. പുതിയ വളർച്ചാ അവസരങ്ങൾ സൃഷ്ടിക്കുന്നതിനായി നിലവിലുള്ള ദേശീയ വിഭവങ്ങൾ കെട്ടിപ്പടുക്കുന്നതിന്റെ പ്രാധാന്യം കൂടിക്കാഴ്ചയിൽ പ്രിൻസ് സൽമാൻ സൂചിപ്പിച്ചു. ധനകാര്യ മന്ത്രി ഷെയ്ഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.